Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Restriction

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം: കോ​ഴി​ക്കോ​ട് റൂ​റ​ലി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ന​ട​ത്തു​ന്ന ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് കോ​ഴി​ക്കോ​ട് റൂ​റ​ലി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​യ​ന്ത്ര​ണം. പ​ല​യി​ട​ങ്ങ​ളി​ലും സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പ്ര​ക​ട​ന​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം മാ​ത്ര​മേ പാ​ടു​ള്ളൂ. നാ​സി​ക് ഡോ​ൾ അ​ട​ക്ക​മു​ള്ള ശ​ബ്ദ സം​വി​ധാ​ന​ങ്ങ​ൾ​ക്കും വി​ല​ക്കു​ണ്ട്. ബൈ​ക്കു​ക​ളി​ൽ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല​യി​ലെ​ങ്ങും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ 20 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലാ​ണ് കോ​ർ​പ​റേ​ഷ​നി​ലെ വോ​ട്ടു​ക​ൾ എ​ണ്ണു​ന്ന​ത്.

 

Latest News

Up